ജീവന്‍ ജ്യോതി സംഘടന ബോര്‍ഡിന്റെ സഹായത്തോടെ കുടുംബശ്രീ, ഖാദിബോര്‍ഡ്, എന്‍ ഊര് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വരച്ചാര്‍ത്ത് 2020 പ്രദര്‍ശനവിപണനമേളയ്ക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് ഇന്നു തുടക്കമായി. ഈ മാസം 27 വരെയാണ് പ്രദര്‍ശനവിപണനമേള
കേരളത്തിന്റെ തനത് പാരമ്പര്യത്തെ മ്യൂറല്‍ ചിത്രകലയിലൂടെ തിരിച്ച് പിടിക്കുന്ന ജീവന്‍ജ്യോതി മേളയില്‍ ചിത്ര മാല മ്യൂറല്‍ പാലസ് ക്ലസ്റ്ററുകളുടെ ജീവന്‍ തുടിക്കുന്ന മ്യൂറല്‍ ചിത്രകലകളും കരകൗശല വസ്തുക്കളും പ്രദര്‍ശന വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. കൂടാതെ നബാര്‍ഡ് പ്രൊഡ്യൂസര്‍ കമ്പനി ഉല്‍പ്പന്നങ്ങളും, എന്‍ ഊര്, കുടുംബശ്രീ, ഖാദി ബോര്‍ഡ് എന്നീവരുടെയും എണ്ണമറ്റ ഉല്‍പ്പന്നങ്ങളും പ്രദര്‍ശനമേളയില്‍ സജ്ജമാക്കിയിട്ടുണ്ട്
.
പൊതുസമ്മേളനം 25ന് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വിപണന മേള ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനും ഉല്‍പ്പന്നങ്ങളുടെ സമാരംഭം മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ ആര്‍ കേളുവും നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുള്ള, സബ് കലക്ടര്‍ വികല്‍പ് ഭരദ്വജ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, തുടങ്ങിയവര്‍ സംസാരിക്കും