ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന നേന്ത്രവാഴക്കുല സംഭരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കേന്ദ്രത്തിലെ സംഭരണ ശേഷി കവിഞ്ഞതാണ് നേന്ത്രക്കായ സംഭരണം നിറുത്താന്‍ കാരണം. ഇതുവരെ 370 ടണ്‍ നേന്ത്രക്കായയാണ് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചത്. അതേ സമയം വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ സംഭരണം നിര്‍ത്തിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് ബത്തേരി അമ്മായിപ്പാലം ഗ്രാമീണ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നടത്തിവന്നിരുന്ന നേന്ത്രക്കായ സംഭരണമാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. പൊതുവിപണിയില്‍ നേന്ത്രക്കായക്ക് വില കുത്തനെ താഴ്ന്ന് പത്ത് രൂപയിലെത്തിയതോടെയാണ് കര്‍ഷകരില്‍ നിന്നും കിലോയ്ക്ക് 25 രൂപ തോതില്‍ ഹോര്‍ട്ടികോര്‍്പ്പ് നേന്ത്രക്കായ സംഭരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് ദിവസം എന്ന നിലയില്‍ സംഭരണവും ആരംഭിച്ചു. ഇത്പ്രകാരം നാല് തവണയാണ് ഇവിടെ സംഭരണം നടന്നത്. 300 കര്‍ഷകരില്‍ നിന്നുമായി ഇതുവരെ 370ടണ്‍ നേന്ത്രക്കായ സംഭരിക്കുകയും ചെയ്തു. ഇതില്‍ 170 ടണ്‍ നേന്ത്രക്കായയാണ് കയറിപ്പോയത്. ബാക്കിവരുന്ന 200 ടണ്ണോളം കായ മാര്‍ക്കറ്റിലെ സംഭരണ കേന്ദ്രത്തില്‍ കെട്ടികിടക്കുകയാണ്. കെട്ടികിടക്കുന്ന നേന്ത്രക്കായകൂടി കയറിപോകുന്ന മുറയ്ക്ക് സംഭരണം പുനരാംരഭിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. അതേ സമയം വിപണിയില്‍ വിലക്കുറവ് തുടരുമ്പോള്‍ സംഭരണം നിറുത്തിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.