അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് ഒരുക്കുന്ന എട്ടാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ തുടക്കം.നഗരസഭ കൗണ്‍സിലര്‍ ശ്രീലത കേ ശവന്‍ ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും 25000 രൂപ പ്രൈസ് മണിയും റണ്ണേഴ്‌സിന് എവര്‍ റോളിംഗ് ട്രോഫിയും 15000 രൂപ പ്രൈസ് മണിയും നല്‍കും. ഉദ്ഘാടന മത്സരത്തില്‍ എഎഫ്‌സി അമ്പലവയലിനെ പരാജയപ്പെടുത്തി ചാന്‍സിലേഴ്‌സ് വെള്ളമുണ്ട ജേതാക്കളായി.കെ കെ നാരായണന്‍, കെ സി സുനില്‍ കുമാര്‍, ബാബു ഫിലിപ്പ് കുടക്കച്ചിറ, പൗലോസ് ഐക്കര കുടി, മോഹനന്‍, പവനന്‍ മാസ്റ്റര്‍, ജയദേവന്‍ എന്നിവര്‍ സംബന്ധിച്ചു.16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 8 ന് സമാപിക്കും.