റേഷന്‍ മോഷണം കടയുടമ അറസ്റ്റില്‍
മൊതക്കര റേഷന്‍ കടയിലെ മോഷണ നാടകം.ഒടുവില്‍ പൊലീസ് അഷ്‌റഫിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കബളിപ്പിച്ച മൂന്നാം നമ്പര്‍ റേഷന്‍കട ഉടമയാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 23നാണ്. മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയില്‍ മോഷണം നടന്നതായി കടയുടമ അഷ്‌റഫ് പോലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അത്യാധുനിക രീതിയിലുള്ള അന്വേഷണം നടത്തുകയും ചെയ്തു.കട ഉടമയുടെ മൊഴിയിലെ വൈരുധ്യവും,ശാസ്ത്രീയ അന്വേഷണത്തില്‍ മോഷണം നടന്നതായി തെളിവു ലഭിക്കാത്തതും കാരണം അന്വഷണം കടയുടമയെ കേന്ദ്രീകരിച്ചായി. അന്വേഷണത്തിനൊടുവില്‍ പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. കടുത്ത സാമ്പത്തിക ബാധ്യതയും, അതിനെ തുടര്‍ന്നുണ്ടായ സ്റ്റോക്കില്‍ തിരു മറിയും ആണ് ഇത്തരമൊരു മോഷണ നാടകം അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് സംഭവമുണ്ടായി ഒരു മാസം പിന്നിടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്, ഒരു നാടിനെയും പോലീസിനെയും ഒരുപോലെ കബളിപ്പിക്കുകയും പോലീസിനെ വട്ടം ചുറ്റി കയും ചെയ്ത ആളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതില്‍ കാലതാമസം ഉണ്ടായതില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.അതിനിടെ മൊതക്കരയില്‍ റേഷന്‍ കട പുനസ്ഥാപിക്കാന്‍ നടപടികള്‍ പുന പരിശോദിക്കുന്നതായാണ് അറിയുന്നത്.