വായ്പ എടുത്ത കര്‍ഷകനെ പീഡിപ്പിക്കുന്നതായി പരാതി
വട്ടി പലിശകാരെ പോലും പിന്നിലാക്കി സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍.കൃഷി ആവശ്യത്തിന് വായ്പ എടുത്ത കര്‍ഷനെ പീഡിപ്പിക്കുന്നതായി പരാതി .പയ്യംമ്പള്ളി ചാലിഗദ്ദ വിക്കപാറയില്‍ ജോയിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.അതേ സമയം പരാതി അടിസ്ഥാന രഹിതമാണെന്നും വര്‍ഷങ്ങളുടെ തിരിച്ചടവ് മുടക്കം വരുത്തിയതാണ് തുക വരാന്‍ കാരണമായതെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
2007 ലാണ് ജോയി 25 സെന്റ് സ്ഥലം പണയപ്പെടുത്തി 90,000 കൃഷി ആവശ്യത്തിനായി ലോണ്‍ എടുത്തത് എന്നാല്‍ 2011 വരെ ലോണ്‍ തുക കൃതമായി .മാസം തിരിച്ച് അടക്കുകയും ചെയ്തു. തുടര്‍ന്ന് കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങി, അടവ് മുടങ്ങിയതോടെ മീനങ്ങാടിയില്‍ പ്രവര്‍ത്തിച്ച് വരുന്ന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ഓഫിസ് .ജോയിക്ക് ഏതിരെ കേസ് നല്‍കുകയുമുണ്ടായി ,ഇതോടെ ജോയി കലക്ടറെ സമീപിച്ച് അടക്കാനുള്ള തുകക്ക് സാവകാശം വാങ്ങിക്കുകയും ഇത്തരത്തില്‍ ജോയി 87 ആയിരം രൂപ തിരിച്ച് അടക്കുകയും ഉണ്ടായി. എന്നാല്‍ വീണ്ടും ജോയിയെ കഴിഞ്ഞ ദിവസം ലോണ്‍ അദാലത്തിനായി വിളിക്കുകയും .ഇനി ഒരു ലക്ഷത്തി പതിനാലയിരം രൂപ തിരിച്ച് അടക്കണമെന്നും അടച്ച എണ്‍പത്തി ഏഴായിരം രൂപ മുഴുവന്‍ പലിശയിലേക്ക് വരവ് വച്ചതായും കോര്‍പ്പറേഷന്‍ അധിതൃതര്‍ പറഞ്ഞതായും ജോയി പറയുന്നു.കൃഷി പുര്‍ണമായും നശിച്ചതോടെ തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ജോയിക്ക് .തനിക്ക് നീതി ലഭിക്കാന്‍ നടപടി ഉണ്ടാവണമെന്നാണ് ജോയിയുടെ ഇപ്പോഴത്തെ ആവശ്യം. അതെ സമയം 2007 ല്‍ എടുത്ത ലോണ്‍ തിരച്ചടവ് വര്‍ഷങ്ങളായി മുടങ്ങിയതാണ് ഇത്രയും തുക വരാന്‍ കാരണമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി