നാളെ നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍. ഇന്ന് കോഴിക്കോട്ട് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം 21-ലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, സ്വകാര്യ ബസ്സുകളിലും കെഎസ്ആര്‍ടിസിയിലും ഒരുപോലെ കണ്‍സഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുക, പ്രവര്‍ത്തന ചെലവിലെ വര്‍ദ്ധനവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ്് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
ഈ ആവശ്യങ്ങളെല്ലാം മുന്‍നിര്‍ത്തി കഴിഞ്ഞ ഡിസംബര്‍ 20 നും 22നും ബസ് ഉടമകള്‍ സമരം പ്രഖ്യാപിക്കുകയും, ഡിസംബര്‍ 18 ന് തൊഴില്‍ വകുപ്പ് മന്ത്രിയും സംഘടനയും പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും വിദേശ പര്യടനം കഴിഞ്ഞ് വന്ന് അഞ്ചാം തീയിതി തുടര്‍ ചര്‍ച്ച തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച സമരങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തു. തുടര്‍ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാളെ സമരം ആരംഭിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ഇന്ന് നടന്ന ചര്‍ച്ചയിലും നിരക്ക് വര്‍ദ്ധനവില്‍ തിരുമാനംമുണ്ടായില്ല