സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി വ്യാപിപ്പിക്കും: പി. തിലോത്തമന്‍
വയനാട് ജില്ലയില്‍ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സഞ്ചരിക്കുന്ന റേഷന്‍കട.ജില്ലയില്‍ മാനന്തവാടി താലൂക്കിലെ ചുരളി കോളനി, വൈത്തിരി താലൂക്കിലെ ഭൂദാനം കോളനിയിലും ഡിസംബര്‍ മാസം മുതല്‍ പദ്ധതി നടപ്പിലക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട റേഷന്‍കടകളില്‍ നിന്ന് ബന്ധപ്പെട്ട ആദിവാസി ഊരുകളിലെ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ ഭക്ഷ്യധാന്യം വിതരണം ചെയുകയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പദ്ധതി പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ ഒറ്റപ്പെട്ട് കിടക്കുന്ന ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചു നല്‍കും.