ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച പഴം പച്ചക്കറി ശീതീകരണ സംഭരണശാല ഉദ്ഘാടനം കഴിഞ്ഞ് നാലുവര്‍ഷം കഴിഞ്ഞിട്ടും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ബത്തേരി അമ്മായിപ്പാലം കാര്‍ഷിക മൊത്തവ്യാപാര വിതരണ കേന്ദ്രത്തില്‍ 45 ലക്ഷം രൂപ മുടക്കി 2016ല്‍ സ്ഥാപിച്ച ശീതീകരണ സംഭരണശാലയാണ് നാല് വര്‍ഷം പിന്നിടുമ്പോളും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാതെ നോക്കുകുത്തിയായി തുടരുന്നത്.ജില്ലയിലെ കര്‍ഷകര്‍ഷകര്‍ക്ക് ഉപാകാരപ്രദമാകുക എന്ന ലക്ഷ്യത്തോടെ 2016 നവംബര്‍ 21 ന് കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത പഴം പച്ചക്കറി ശീതീകരണ സംഭരണശാലയാണ് നാലുവര്‍ഷമായിട്ടും തുറന്നു പ്രവര്‍ത്തിക്കാത്തത്. 45 ലക്ഷം രൂപമുടക്കിയാണ് നാല് ശീതീകരണ യൂണിറ്റുകള്‍ അമ്മായിപ്പാലം കാര്‍ഷിക മൊത്തവ്യാപാര വിതരണ കേന്ദ്രത്തില്‍ സ്ഥാപി്ച്ചത്. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പി്ക്കുന്ന പഴം- പച്ചക്കറികള്‍ എന്നിവ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഭരിച്ച് ശീതീകരണ പ്ലാന്റില്‍ സൂക്ഷിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം വച്ചിരുന്നത്. ഇതുവഴി ജില്ലയിലെ കര്‍ഷര്‍ക്ക് നല്ലവരുമാനം ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉദ്ഘാടനം ചെയ്ത ശീതീകരണ സംഭരണ കേ്ന്ദ്രം ഇപ്പോള്‍ നോക്കുകുത്തിയായി നില്‍്ക്കുകയാണ്. ഇത്തരത്തില്‍ ലക്ഷങ്ങള്‍ നശിപ്പിക്കുന്നതിന് പിന്നില്‍ അഴിമതി് നടത്താനാണന്നാണ് ആരോപണം ഉയരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും കേന്ദ്രം കര്‍ഷകര്‍ക്ക് ഉപകാര പ്രദമാക്കണമെന്നുമാണ് ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.