ജില്ലാഅക്ഷയോത്സവം കല്‍പ്പറ്റയില്‍ സമാപിച്ചു. അക്ഷയ ദിനത്തോടനുബന്ധിച്ചാണ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെയും വിവിധ അക്ഷയ കേന്ദ്രങ്ങളുടെയും സംയുക്താതിമുഖ്യത്തില്‍ അക്ഷയോത്സവം സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങള്‍ , ഒരാഴ്ചത്തെ ഡിജിറ്റല്‍ റോഡ് ഷോ, അക്ഷയ റാലി, ഐ.ടി.സെമിനാര്‍, പൊതുസമ്മേളനം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി. കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അക്ഷയ ദിനാചരണം സബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളെ ജി.എസ്.ടി. ഹെല്‍പ് ഡെസ്‌കുകളായുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ഇ.കെ. സൈമണ്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി അധ്യക്ഷത വഹിച്ചു.