ഭരണഘടന സംരക്ഷണ സദസ്സ്
തവിഞ്ഞാല്‍ പബ്ബിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യം -സ്വാതന്ത്ര്യം – മതേതരത്വം പൗരന്റെ അവകാശമാണ് എന്ന സന്ദേശത്തില്‍ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.തവിഞ്ഞാല്‍ ടൗണില്‍ സംഘടിപ്പിച്ച സദസില്‍ അഡ്വ.എം.വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി ഫാദര്‍ ആന്റോ മാമ്പള്ളി അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോയി, ഫിലോമിന ആന്റണി, താലൂക്ക്‌ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.വി.മാത്യു, ജോസ് കൈനികുന്നേല്‍, തുടങ്ങിയവര്‍ സംസാരിച്ചു.