തറക്കല്ലിടല്‍ 19 ന്
തലപ്പുഴ പുതിയിടം ശ്രീ മുനീശ്വരന്‍ കോവില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠകളുടെ കോവിലിന് തറക്കല്ലിടല്‍ കര്‍മ്മം 19 ന് നടക്കും.സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.19 ന് രാവിലെ 10.30നും 11.35 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തറക്കല്ലിടല്‍ കര്‍മ്മം നടക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവനായ ശ്രീ മുനീശ്വരന്‍, ഗണപതി, ദേവി, മലക്കാരി, നാഗം, രക്ഷസ്, മുനി, ഗുളികന്‍ എന്നീ ദേവീ ദേവന്‍ന്മാരുടെ പ്രതിഷ്ഠകളുടെ കോവിലുകള്‍ക്കാണ്തറക്കല്ലിടലാണ് നടക്കുന്നത്.ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷത വഹിക്കും.ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.മുഖ്യാഥിതിയായിരിക്കും ശിവപ്രസാദ് മാസ്റ്റര്‍ പുറക്കാടി അധ്യാത്മിക പ്രഭാഷണം നടത്തും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ കെ.എം.മോഹനന്‍, സി.ദാമോദരന്‍, അജിത്ത് കുമാര്‍, കെ.റെനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.