ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും ബാധിക്കും

0

ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും ബാധിക്കും ശബരിമല ദർശനത്തിനാവശ്യമായ സാധന സാമഗ്രികൾക്ക് 5 ശതമാനം മുതൽ 28 ശതമാനം വരെയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും സാരമായി ബാധിച്ചു തുടങ്ങി.ശബരിമല ദർശനത്തിനാവശ്യമായ ഒട്ടുമിക്ക സാധന സാമഗ്രികൾക്കും 5 മുതൽ 28 ശതമാനം വരെയാണ് ജി.എസ്.ടി ഏർപ്പെടുത്തിയിരിക്കുന്നത്. കോപ്പർ അടങ്ങിയ മാല മുതൽ തോർത്ത് വരെയുള്ള ഉൽപ്പന്നങ്ങളും ജി എസ് ടി യുടെ പരിധിയിൽ വരും.ഇത് ശബരിമല തീർത്ഥാടകരെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. നെയ്യ് തേൻ തുടങ്ങിയ ഉൽപന്നങ്ങൾക്ക് 12% വും ,കർപ്പൂരം ,പനിനീർ തുടങ്ങിയവക്ക് 28% വു മാ ണ് ജി.എസ്.ടി ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചന്ദന തിരി ,എണ്ണ ,പട്ട് ,സൈഡ് ബാഗ് തുടങ്ങിയവക്ക് 5% വുമാണ് നികുതി.മുൻ വർഷങ്ങളിൽ ഇത്തരം സാധനങ്ങൾക്ക് നികുതി ഇല്ലായിരുന്നു എന്നാണ് വ്യാപാരികൾ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!