വയനാട് മാന്വലുമായി മാനന്തവാടി പ്രസ്സ് ക്ലബ്ബ്

0

മാനന്തവാടി പ്രസ്സ് ക്ലബ്ബ് പുറത്തിറക്കുന്ന ജില്ലയുടെ സമ്പൂര്‍ണ്ണ ചരിത്രവും വിവരശേഖരവുമുള്‍പ്പെടുന്ന വയനാട് മാന്വലിന്റെ ബ്രോഷര്‍ പ്രകാശനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ജില്ലയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ചരിത്രകാരന്മാരുടെ സഹായത്തോടെയും ഔദ്യോഗിക സംവിധാനത്തിലൂടെയും ശേഖരിച്ച് റഫറന്‍സ് രൂപത്തിലൊരുക്കിയാണ് മാന്വല്‍ തയ്യാറാക്കിയത്.ബ്രോഷര്‍ പ്രകാശനത്തില്‍ ഒ ആര്‍ കേളു എം എല്‍ എ,ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ഗീതാബാബു തുടങ്ങിയ ജനപ്രതിനിധികളും പ്രസ് ക്ലബ് പ്രതിനിധികളായ അബദുള്ള പള്ളിയാല്‍ അശോകന്‍ ഒഴക്കോടി,റെനീഷ് ആര്യപ്പള്ളില്‍,ലതീഫ് ടയന്‍,ബിജുകിഴക്കേടം, സുരേഷ്തലപ്പുഴ,വിപിന്‍വേണുഗോപാല്‍,ജസ്റ്റിന്‍ ചെഞ്ചട്ടയില്‍,നവീന്‍മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!