പോഷകാഹാര കിറ്റ് വിതരണം
എടവക ഗ്രാമ പഞ്ചായത്തിലെ എസ് ടി വിഭാഗം ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പോഷകാഹാര കിറ്റ് വിതരണത്തിന്റ് ഉദ്ഘാടനം പാലിയേറ്റീവ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍ മൂടമ്പത്ത് അധ്യക്ഷനായിരുന്നു. ആഷ മെജോ, ആമിന അവറാന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: സഹീര്‍, ജെ എച്ച് ഐ സിജോയ് എന്നിവര്‍ സംസാരിച്ചു.