കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം
വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും. ജിവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം എടവക ഗ്രാമ പഞ്ചയാത്ത് ഭരണസമിതി ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സൂചന സമരം നടത്തി. കെ ആര്‍ ജയപ്രകാശ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.മനു ജി കുഴിവേലി അധ്യക്ഷനായിരുന്നു. ഇന്ദിര പ്രേമ ചന്ദ്രന്‍, നജീബ് മണ്ണാര്‍, സി സി ജോണ്‍ എന്നിവര്‍ സംസാരിച്ചു.