കടുവ പേടി വന പാതയോരത്തെ അടിക്കാട് വെട്ടിതെളിച്ചു.

0

വനത്തിലൂടെ കടന്നു പോകുന്ന പഴേരി-പച്ചാടി- വടക്കനാട് റോഡ് അരികുവശത്തെ അടിക്കാടാണ് നാട്ടുകാരുടെ ശ്രമത്തില്‍ വെട്ടിതെളിച്ചത്.ജനപ്രതിനിധികളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി്  .ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പച്ചാടിയില്‍ വച്ചാണ് മധ്യവയ്സകനെ കടുവ കൊന്നുഭക്ഷിച്ചത്.

പഴേരി മുതല്‍ വടക്കനാട് വരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരം വനപാതയോരത്തെ അടിക്കാടാണ് പ്രദേശവാസികള്‍ മുന്നിട്ടറിങ്ങി വെട്ടിത്തെളിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശം കടുവാ ഭീതിയിലാണ്. പലതവണ ജനവാസകേന്ദ്രങ്ങളില്‍ കടുവയെ കാണുകയും മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ഡീസംബര്‍ 24ന് വനവിഭങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ പോയ മാസ്തിയെന്ന മധ്യവയസ്‌കനെ കടുവ കോളനിക്കുസമീപത്തുവെച്ച് പിടികൂടി കൊന്നു ഭക്ഷിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!