ദേശീയ പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറക്കാതെ ബത്തേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി. കഴിഞ്ഞ ഒരു വര്‍ഷമായി ഹര്‍ത്താല്‍ പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറക്കുന്ന സമിതിയുടെ നിലപാടാണ് ഇന്ന് തകിടം മറിഞ്ഞത്. ഇതോടെ ഹര്‍ത്താല്‍ രഹിത ബത്തേരി എന്ന സമിതിയുടെ മുദ്രാവാക്യവും ഇല്ലാതിയിരിക്കുകയാണ്.
ഹര്‍ത്താല്‍, പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നതായിരുന്നു ബത്തേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നു പോന്നിരുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഹര്‍ത്താല്‍ ദിനങ്ങളിലും കടകള്‍ തുറക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് നടത്തിയ ഹര്‍ത്താലിലും വ്യാപാരികള്‍ കടകള്‍ തുറന്നിരുന്നു. അടിക്കടിയുണ്ടാവുന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുന്നതെന്ന കാരണത്താലാണ് ഈ ദിവസങ്ങളിലും കടകള്‍ തുറക്കാന്‍ സംഘടന നിലപാടെടുത്തത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ വകവെക്കാതെയായിരുന്നു മുന്‍കാലങ്ങളില്‍ കടകള്‍ തുറന്നതും. അതുപോലെതന്നെ ദേശീയ പണിമുടക്കുദിനത്തിലും കടകള്‍ തുറക്കും എന്നാണ്സമിതി ജില്ലാ ഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന്റെ ഇടപെടലില്‍ സമിതി നിലപാടില്‍ നിന്നും മാറിചിന്തിച്ചതോടെയാണ് ഇന്ന് കടകള്‍ തുറക്കാതെ പണിമുടക്കുമായി വ്യാപാരികളും സഹകരിച്ചതെന്നാണ് അറിയുന്നത്.