വയലാര്‍ അനുസ്മരണം

0

കാലകാരന്‍മാര്‍ ഒരിക്കലും മരിക്കില്ലന്ന് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ പറഞ്ഞു.മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയലാര്‍ അനുസ്മരണവും സംഗീത നിശയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് പരിപാടി ഉദ്ഘാടനം ചെയ്തു.
മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മധുശ്രീ, പണ്ഡിറ്റ് രമേഷ് നാരായണ്‍ എന്നിവര്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിച്ച് നടത്തിയ ആലാപനം വ്യത്യസ്ത അനുഭവമായി. പണ്ഡിറ്റ് രമേഷ് നാരായണിനെ ചടങ്ങില്‍ ആദരിച്ചു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ വിജയ് സൂര്‍സെന്‍, പ്രസാദ് വി.കെ, ഷാജന്‍ ജോസ്, റോയ്‌സണ്‍ പിലാക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വയലാറിന്റെ അനശ്വര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ സംഗീതനിശ അരങ്ങേറി.

 

Leave A Reply

Your email address will not be published.

error: Content is protected !!