ഉപേക്ഷിക്കപ്പെട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി

0

കമ്പളക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി. കമ്പളക്കാട് ടൗണിനടുത്ത് പഴയ സാംസ്‌കാരിക നിലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നാണ് ഇന്നലെ രാത്രി 2 വടിവാളുകള്‍ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരാള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കമ്പളക്കാട് എസ്.ഐ. വി.പി. ആന്റണിയുടെ നേതൃത്വത്തില്‍ വാളുകള്‍ കസ്റ്റഡിയില്‍ എടുത്തു. ആയുധ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!