നിര്‍ധനയുവതിക്ക് മാംഗല്യമൊരുക്കി സ്‌കൂള്‍ കുട്ടികള്‍
നിര്‍ധനയുവതിക്ക് മംഗല്യമൊരുക്കി മാനന്തവാടി എം. ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. നിറഞ്ഞ സദസില്‍ അഞ്ചുകുന്ന് ഇബ്രാഹീം കൊച്ചയുടെ മകന്‍ റഷീദ് തേറ്റ മലബഷീര്‍ പത്തിക്കലിന്റെ മകള്‍ റിഷാനയെ മിന്നുചാര്‍ത്തി.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രണ്ടായിത്തിലധികം പേര്‍ക്ക് വിഭവ സമൃദമായ സദ്യയും വിളമ്പി.ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.അടക്കം പൗരപ്രമുഖരുടെ സാന്നിധ്യത്തില്‍ വെള്ളമുണ്ട റെയിഞ്ച് സെക്രട്ടറി ജാഫര്‍ സഅദി നിക്കാഹിന് നേതൃത്വം നല്‍കി.
പരസ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്ത മാതൃക സമൂഹത്തിന് പകര്‍ന്ന് നല്‍കിയാണ് മാനന്തവാടി എം .ജി .എം .ഹയര്‍ സെക്കണ്ടറിയിലെ കുട്ടി കൂട്ടുകാര്‍ ഇന്ന് റിഷാനയുടെയും റഷീദിന്റെയും മിന്നുചാര്‍ത്തലിന് സാക്ഷികളായത്.വധുവിനും വരനും അവശ്യമായ ആഭരണങ്ങളും വസ്ത്രവും എം.ജി എംലെ കുട്ടികളാണ് നല്‍കിയത്. മിന്നുചാര്‍ത്തലിനു ശേഷം മാപ്പിള കലകളുടെ അവതരണവും ഉണ്ടായി.തുടര്‍ന്ന് നടന്ന അനുമോദന യോഗം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ .ഉദ്ഘാടനം ചെയ്തു., നഗരസഭാ ചെയര്‍മാന്‍ വി. ആര്‍ പ്രവീജ്, മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, സീമന്തിനി സുരേഷ്, എം.ജി.എം.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സക്കറിയ, പ്രിന്‍സിപ്പാള്‍ മാത്യു സക്കറിയ, ഫാദര്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിഭവ സമൃദമായ സദ്യയും വിളമ്പി.