ഐക്യം വളര്‍ത്തി തിരുനാള്‍ പ്രദക്ഷിണം
സഭകള്‍ തമ്മിലെ ഐക്യം വളര്‍ത്തി കരിമാനി ഉണ്ണിശോ പള്ളിയുടെ തീരുനാള്‍ പ്രദക്ഷിണം. വെണ്‍മണി മലങ്കര സെന്റ് മേരീസ് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം. സഭകള്‍ തമ്മില്‍ പരസ്പരം ഏറ്റ് മുട്ടുന്ന കാലഘട്ടത്തിലാണ് സഭാവിശ്വാസികളില്‍ ഐക്യവും സ്‌നേഹവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷൃത്തോടെ കരിമാനി ഉണ്ണിശോദേവാലയത്തിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ തിരുനാള്‍ പ്രദക്ഷിണം നടത്തിയത്.
വെണ്‍മണി പള്ളി വികാരി ഫാ: തോമസ് കല്ലുര്‍ തിരുനാള്‍ സന്ദേശവും നല്‍കി കരിമാനി ഉണ്ണിശോ പള്ളി വികാരി ഫാ: ലിന്‍സണ്‍ ചെങ്ങിനിയാടന്റെ നേതൃത്വത്തിലായിരുന്നു ഇത്തരത്തിലൊരു വ്യത്യസ്ഥമായ പ്രദക്ഷിണം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച ആരംഭിച്ച തിരുനാള്‍ ഞായറാഴ്ച്ച സമാപിച്ചു.ഞായറാഴ്ച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ: റോബിന്‍ അറയക്കപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.തുടര്‍ന്ന് പ്രദക്ഷിണവും,സ്‌നേഹ വിരുന്നും നടന്നു. തിരുകര്‍മ്മള്‍ക്ക് ഇടവക വികാരി ഫാ: ലിന്‍സണ്‍ ചെങ്ങിനിയാടന്‍ഫാ: ജോസ് തയ്യില്‍ ,ഫാ: ജോഷി ഞവരപ്ലാക്കല്‍ ,ഫാ. റ്റിനു ചാമ്പകല്‍ എന്നിവര്‍ നേതൃത്വം നല്‍കി