മിന്നു മണിക്ക് സ്വീകരണം നല്‍കി.
ഇന്ത്യ എ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് എടപ്പടി പൗരാവലിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് മിന്നു മണിയെ വേദിയിലെക്കാനയിച്ചത്. സ്വീകരണ യോഗം നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു.നഗരസഭ പ്രതി പക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. മാനന്തവാടി സി ഐ പി കെ മണി മിന്നു മണിക്ക് ഉപഹാരം നല്‍കി. ജോസ് മാഷ്, സുമിത്ര ബാലന്‍, എല്‍ സി, എല്‍സമ്മ ടീച്ചര്‍, ലൗലി എന്നിവര്‍ സംസാരിച്ചു.