ഐ.എം.വിജയന്‍ കിക്കോഫ് ചെയ്തു: ആരവം തുടങ്ങി

0

ആരവം 2020 ന് വെള്ളമുണ്ടയില്‍ വര്‍ണാഭമായ തുടക്കം.ഉദ്ഘാടന മത്സരത്തില്‍ ആസിഫ് സഹീര്‍ ഇലവന് വിജയം. ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.കുനിഞ്ഞാരത്ത് അബൂട്ടി ഹാജി ആന്റ് പി.സി.കേശവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് എവര്‍ റോളിംഗ് ട്രോഫിക്കും ഫഹദ് അഫ്‌സല്‍ മെമ്മോറിയല്‍ റണ്ണേഴ്‌സ് എവര്‍ റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ 20 പ്രമുഖ ഇലവന്‍സ് ടീമുകളാണ് കളിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം ലക്ഷ്യം വെച്ചുള്ള ലെജന്‍ട്രി മത്സരം ആണ് നടന്നത്..മത്സരത്തില്‍ ഐ. എം വിജയന്‍ ഇലവനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആസിഫ് സഹീര്‍ ഇലവന്‍ വിജയിച്ചു. ഐ. എം വിജയന്‍, പ്രഗത്ഭ മുന്‍കാല ഫുട്ബോള്‍ താരങ്ങളായ ആസിഫ് സഹിര്‍, യു. ഹബീബുറഹ്മാന്‍, സുശാന്ത്മാത്യു, സുധീര്‍കുമാര്‍, രാജേഷ്, നെല്‍സണ്‍, പ്രിന്‍സ്, തുടങ്ങിയവര്‍ പങ്കെടുത്തു.കേരളത്തിലെ 20 പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്. ആരവം 2020 ന്റെ ഉദ്ഘാടനവേദിയില്‍ പൂര്‍ത്തീകരിച്ച 5 വീടുകളുടെ താക്കോല്‍ എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഐ. സി.ബാലകൃഷ്ണന്‍, വെള്ളമുണ്ടപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. ബാബു എന്നിവര്‍ കൈമാറി.ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.അമീന്‍ അധ്യക്ഷനായിരുന്നു.ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധ കലാസാംസ്‌ക്കാരിക പരിപാടികള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുക്കും.29ന് ഘോഷയാത്രയോടുകൂടിയാണ് ഉദ്ഘാടന സമ്മേളനു മുന്നോടിയായി ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!