മിന്നു മണിക്ക് സ്വീകരണം
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം താരം മിന്നു മണിക്ക് എടപടി പൗരാവലി സ്വീകരണം നല്‍കും.29 ന് ഉച്ചക്ക് 2 മണിക്ക് സ്വീകരണ പരിപാടികള്‍ തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.29 ന് ഉച്ചക്ക് 2 മണിക്ക് മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്തു നിന്ന് മിന്നു മണിയെ ആനയിച്ച് ഒണ്ടയങ്ങാടി എടപടിയിലെ സ്വീകരണ പൊതുയോഗത്തിലേക്ക് എത്തിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.ജോസ്, ജോജന്‍ കൂട്ടുങ്കല്‍, ജെയ്‌സണ്‍ മുത്താശേരി, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.