രജത ജൂബിലി ഡിസംബര്‍ 29 സമാപിക്കും
ദ്വാരക സെന്റ് അല്‍ഫോന്‍സ ദേവാലയത്തിന്റെ രജത ജൂബിലി ഡിസംബര്‍ 29 സമാപിക്കും.29 ന് രാവിലെ മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം കൃതജ്ഞത ബലി അര്‍പ്പിക്കും. തുടര്‍ന്ന് ജൂബിലിയേറിയന്‍ ദമ്പതിമാരെയും മത അധ്യാപകരെയും 4ല്‍ കൂടുതല്‍ മക്കളുള്ള മാതാപിതാക്കളെയും ആദരിക്കും. വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം ഒ.ആര്‍. കേളു എം.എല്‍. എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത വികാരി ജനറാള്‍ റവ.ഫാ. അബ്രഹാം നെല്ലിക്കല്‍ അധ്യക്ഷനായിരിക്കും.. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ സ്മരണിക പ്രകാശനം ചെയ്യും. ഒരു വര്‍ഷം നിണ്ടുനിന്ന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മാണം ഉള്‍പ്പെടെ നിരവധിയായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇടവക വികാരി ഫാദര്‍ ജോസ് തേക്ക നാടി പറഞ്ഞു.