അയ്യപ്പസേവാസംഘം 55-ാം വാര്‍ഷികാഘോഷം

0

അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ യൂണിയന്‍ 55-ാം വാര്‍ഷികാഘോഷവും മണ്ഡല മഹോല്‍സവ സമാപനവും മേപ്പാടി ശ്രീ. മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നടന്നു. ദേശീയ വൈസ് പ്രസിഡന്റ് കൊയ്യം ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് ഔധ്യോഗികം എന്ന വാദവുമായി മറ്റൊരുവിഭാഗം കൂടി രംഗത്തുവന്നതോടെ സംഘര്‍ഷസാദ്ധ്യത പരിഗണിച്ച് സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യവുമുണ്ടായിരുന്നു. ജില്ലാ യൂണിയന്‍ പ്രസിഡന്റ് അനില്‍ എസ്.നായര്‍ അദ്ധ്യക്ഷനായിരുന്നു. മലബാര്‍ ദേവസ്യം ബോര്‍ഡ് അംഗം വി.കേശവന്‍,ഷീല ബഹന്‍ജി,പി.കെ.സുധാകരന്‍, സി.സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!