സീബ്രാലൈന്‍ വരച്ച് പ്രതിഷേധം.
ഏറെ സമരങ്ങള്‍ക്കൊടുവില്‍ പണി പൂര്‍ത്തിയാക്കിയ മാനന്തവാടി തലശ്ശേരി റോഡില്‍ പണി ഏറ്റെടുത്തു നടത്തിയ ഫാറൂഖ് കണ്‍സ്ട്രക്ഷന്‍ കമ്പനി ബാക്കിവെച്ച പണികള്‍ പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പേര്യ മേഖല കമ്മിറ്റി ടൗണിലെ വെയ്റ്റിംഗ് ഷെഡിന് മുന്‍പില്‍ സീബ്ര ലൈന്‍ വരച്ച് പ്രതിഷേധിച്ചു. ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിക്കുകയോ, റോഡിന്റെ എഡ്ജുകളില്‍ മണ്ണ് ഫില്ലു ചെയ്യുകയോ ചെയ്തിട്ടില്ല. ഇതിനകം നിരവധി അപകടങ്ങള്‍ ഈ ഭാഗങ്ങളില്‍ ഉണ്ടാവുകയും മൂന്നു ജീവനുകള്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. പല തവണ പിഡബ്ല്യുഡി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പുതിയ സമര പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗം ബെന്നി ആന്റണി, എംഎസ് സുരേഷ്, അമല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.