എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും 28ന്
തണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ അഞ്ചാമത് പി കെ കാളന്‍ സ്മാരക വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും ഡിസംബര്‍ 28ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 ന് വൈകീട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കും. മൂന്നാമത് പി കെ കാളന്‍ സ്മാരക സമഗ്രസംഭാവന പുരസ്‌കാര വിതരണവും ഇതിനോട് അനുബന്ധിച്ച് നടക്കും. ഓ ആര്‍ കേളു എംഎല്‍ എ ഉദ്്ഘാടനം ചെയ്യും. എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും നടത്തുന്നത് മുന്‍ എം പി ഡോ സെബാസ്റ്റ്യന്‍ പോളാണ്. ബഹുസ്വരതയും ദേശീയതയും എന്നതാണ് ഇത്തവണത്തെ എന്‍ഡോവ്‌മെന്റ് പ്രഭാഷണ വിഷയം. മൂന്നാമത് പി കെ കാളന്‍ സ്മാരക സമഗ്രസംഭാവന പുരസ്‌കാര വിതരണം നടത്തുന്നത് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജാണ്.