മാനന്തവാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

0

രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥരായ മാധ്യമപ്രവര്‍ത്തകരെ അകാരണമായി മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും കുറ്റവാളികളെപ്പോലെ പോലീസ് വാഹനത്തില്‍ തിരിച്ചയക്കുകയും ചെയ്ത കര്‍ണ്ണാടകപോലീസിന്റെ നടപടിയിലും രാജ്യത്തെ മതേതരത്വത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പൗരത്വഭേദഗതിബില്‍ നടപ്പിലാക്കുന്നതിലും പ്രതിഷേധിച്ച് മാനന്തവാടിയില്‍ പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.മാധ്യമസ്വാതന്ത്ര്യം അനുവദിക്കുക,രാജ്യത്തെകലാപഭൂമിയാക്കുന്ന ബില്‍ പിന്‍വലിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കൊണ്ട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്നുമാരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.അബ്ദുള്ള പള്ളിയാല്‍,അരുണ്‍വിന്‍സന്റ്, അശോകന്‍ ഒഴക്കോടി,എ ഷമീര്‍,ബിജു കിഴക്കേടം,പടയന്‍ലെത്തീഫ്,സുരേഷ് തലപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!