മാടത്തുംകുനിതോട് ഇനി സുഖമായി ഒഴുകും

0

ഹരിത മിഷന്‍ നടപ്പിലാക്കുന്ന ഇനി ഞാന്‍ സുഖമായി ഒഴുകട്ടെ പദ്ധതി പ്രകാരം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മാടത്തുംകുനി തോട് ശുചീകരിച്ചു.പുളിഞ്ഞാല്‍ മീന്‍മുട്ടിയില്‍ നിന്നും ആരംഭിച്ച് മൊതക്കര മാനിയില്‍ വരെയുള്ള 10 കിലോമീറ്ററോളം ഭാഗമാണ് നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സൗജന്യസേവനത്തിലൂടെ ശുചീകരിച്ചത്.വിവിധയിടങ്ങളിലായി 500 ഓളം തൊഴിലാളികളാണ് തോടിന്റെ ഒഴുക്കിന് തടസ്സങ്ങള്‍ നീക്കുന്ന പ്രവൃത്തിയില്‍ പങ്കെടുത്തത്.വെള്ളമുണ്ട പഞ്ചായത്ത്് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അദ്ധ്യക്ഷനായിരുന്നു.ജന പ്രതിനിധകളായ കെ കെ സി മൈമൂന,ഖമര്‍ലൈല,ആണ്‍ഡ്രൂസ് ജോസഫ്,ആതിക്കാബായി,സക്കീന കുടുവ,രാജു തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!