ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

0

സേവന പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി എടവക ചുണ്ടമുക്ക് രണ്ടേനാല്‍ കനിവ് റിലീഫ് സെന്റര്‍.ശിഹാബ് തങ്ങള്‍ കനിവ് റിലീഫ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചതോടൊപ്പം ഒന്‍പത് കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ രേഖാ കൈമാറ്റ ചടങ്ങും നടന്നു.ചടങ്ങ് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കനിവ് റിലീഫ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹ മാതൃകയെന്നും തങ്ങള്‍.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മുഖ്യാഥിതിയായിരുന്നു.ചടങ്ങില്‍ സേവനമികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. കനിവ് പ്രസിഡന്റ് അഷ്റഫ് കെ.ടി അധ്യക്ഷനായിരുന്നു.എടവക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും ഒമാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തളിപ്പറമ്പയും നടപ്പിലാക്കിയ ഒന്‍പത് കുടുംബങ്ങള്‍ക്കുള്ള ഭൂമിദാന കൈമാറ്റ ചടങ്ങും നടന്നു.പ്രൊഫ.അബ്ദുള്‍ ഹക്കീം ഫൈസി ആദ്യശ്ശേരി,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ,സി.എച്ച് സെന്റര്‍ വയനാട് ജനറല്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍,എച്ച്.ബി പ്രദീപ് മാസ്റ്റര്‍, അസ്ഹറുദ്ദീന്‍ കല്ലായി ,കെ.സി അസീസ് കോറോം,ഷൗക്കത്തലി വെള്ളമുണ്ട,അഹമ്മദ് കുട്ടി ബ്രാന്‍,അസ്ഹറുദ്ദീന്‍ കല്ലായി,കൈപ്പാണി ഇബ്രാഹിം,നജ്മുദ്ദീന്‍ മൂടമ്പത്ത്, തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!