ജില്ലാ കേരളോത്സവം ഡിസംബര്‍ 18 മുതല്‍ 22 വരെ

0

യുവജനക്ഷേമ ബോര്‍ഡും സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ പഞ്ചായത്തും സംയുക്തമായി വയനാട് ജില്ലാ കേരളോത്സവം ഡിസംബര്‍ 18 മുതല്‍ 22 വരെ വിവിധ സ്ഥലങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാകായിക മത്സരങ്ങളിലായി ഏകദേശം 1428 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. മൂന്ന് മുനിസിപ്പാലിറ്റികളില്‍ നിന്നും വിജയികളായ 844 മത്സരാര്‍ത്ഥികളും 42 ഇനം കലാമത്സരങ്ങളില്‍ 584 മത്സരാര്‍ത്ഥികളും വിവിധ വേദികളില്‍ മാറ്റുരക്കും. 19ന് വൈകിട്ട് ഘോഷയാത്രയോടെ കമ്പളക്കാട് ജി യു പി സ്‌കൂളില്‍ വെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഐ സി മൊയ്തീന്‍ കേരളോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷനായിരുക്കും. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ പഞ്ചായത്തംഗം പി ഇസ്മയില്‍, കണിയാമ്പറ്റ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റഹിയാനത്ത് ബഷീര്‍, കടവന്‍ ഹംസ ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!