വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചീരാല്‍ യൂണിറ്റ് സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും, സംസ്ഥാന സ്‌കൂള്‍ കലാകായിക ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയില്‍ ഉന്നത വിജയവും എ ഗ്രേഡും നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.പൊതുസമ്മേളനം നെന്മേനി പഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ടി.പി ഓമനക്കുട്ടന്‍ അധ്യക്ഷനായിരുന്നു. കെ.വി.വി.ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി കെ.റ്റി. ഹരീന്ദ്രന്‍, സരള ഉണ്ണികൃഷ്ണന്‍, വി.ടി ബേബി, മല്ലിക സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!