മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0

ആവശ്യമായ മുന്നൊരുക്കങ്ങളും പകരം സംവിധാനങ്ങളും ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ സമരങ്ങളുടെ ഭാഗമായി വ്യാപാരികള്‍ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ഉല്‍പാദകനും ഉപഭോക്താവിനും പിഴയില്ലാതെ വ്യാപാരികള്‍ക്ക് മാത്രം പിഴയെന്ന നിര്‍ദ്ദേശം വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു.മാര്‍ച്ച് ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല പ്രസിഡന്റുമായ കെ.കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍.ടി.ജോയ് അധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് കുഞ്ഞുമോന്‍ മീനങ്ങാടി,റഷീദ് അമ്പലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!