സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണം കോണ്‍ഗ്രസ്

0

പനമരം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പനമരം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഭരണസമിതിയും ചിലജീവനക്കാരും നടത്തുന്ന അഴിമതി പുറത്ത്കൊണ്ടുവരുന്നതിന് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.ജെ. ബെന്നി, പിജെ .ബേബി, എ.കെ. വാസു റോബിന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!