കണ്ണ്പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

0

പള്ളിയാല്‍ കുടുംബ സംഗമത്തിന്റെ ഭാഗമായി സൗജന്യ കണ്ണ്പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കോയമ്പത്തൂര് അരവിന്ദ് കണ്ണാശുപത്രി യുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.തിമിര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ സൗജന്യമായി കോയമ്പത്തൂരിലെത്തിച്ച് ശസ്ത്രക്രിയ നടത്തും. അമ്പതോളം രോഗികളെയാണ് ഇതിനായി ക്യാമ്പില് നിന്നും തിരഞ്ഞെടുത്തത്.മാനന്തവാടി ബ്ലോക് പഞ്ചായത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പള്ളിയാല് അലി അദ്ധ്യക്ഷനായിരുന്നു.പഞ്ചായത് പ്രസിഡണ്ട് പിതങ്കമണി, ബാബു ബത്തേരി,പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!