പ്രതിഷേധ സംഗമം 18 ന്
എടവക ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് സി പി എം എടവക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി തുടര്‍ച്ചയായി യു ഡി എഫ് ഭരണം നടത്തി വരികയാണ്. പഞ്ചായത്തിന്റെ സവിശേഷതകളും വികസന സാധ്യതകളും തിരിച്ചറിഞ്ഞ് ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ യു ഡി എഫ് ഭരണ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.എല്‍ ഡി എഫ് ഭരണസമിതികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ആവിഷ്‌ക്കരിച്ച മികച്ച പദ്ധതികളിലൂടെ പഞ്ചായത്ത് നേടിയെടുത്ത പേരും, പെരുമയും നഷ്ട്ടപ്പെടുത്തിയിരിക്കുകയാണ്.എല്‍ ഡി എഫ് ഗവര്‍മെന്റിന്റെ ശ്രദ്ധേയമായ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഭരണ സമിതി ശ്രമിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ കെ ടി പ്രകാശ്, മനു കുഴിവേലി, കെ ആര്‍ ജയപ്രകാശ്, എം പി വത്സന്‍, ഇന്ദിര പ്രേമ ചന്ദ്രന്‍, കെ വി വിജോള്‍ എന്നിവര്‍ പങ്കെടുത്തു.