ഉണര്‍വ് 2019 സൗഹൃദ സംഗമം
കോളേരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും ,അനുമോദന യോഗവും ഉണര്‍വ് 2019 സൗഹൃദ സംഗമം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. ഒരോ നാടിന്റെയും, സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ബ്രഹത് ഭൂമികയാണ് വിദ്യാലയങ്ങള്‍. പൊതുവിദ്യഭ്യാസ രംഗം നവീനമായ പ്രവര്‍ത്തനങ്ങളിലൂടെ മികവിന്റെ കേന്ദ്രങ്ങളാവുമ്പോഴാണ് മികച്ച യുവതലമുറയെ നാടിന് സമ്മാനിക്കാന്‍ കഴിയുകയെന്ന്് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന്‍, ഇന്ദിര സുകുമാരന്‍, പി.ബി, ശിവന്‍, ജോര്‍ജ് പുല്‍പ്പാറ, ബാല ക്യൂന്‍ വെല്ല പറ്റ, പി.എം സുധാകരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ അജയ്കുമാര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രഡ് നെടിയ അഭിനിത്യകിരണന്‍ രാജ് എന്നിവര്‍ക്ക് ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.