വിശപ്പു രഹിത പദ്ധതി ഉടന്‍ വയനാട്ടിലും
വിശപ്പ് രഹിത കേരളം പദ്ധതി ഉടന്‍ വയനാട്ടിലും ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിതരണ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയായിയെന്നും മന്ത്രി പറഞ്ഞു.സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുഞ്ഞോം ചുരുളി ആദിവാസി കോളനിയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അദ്യം ചെയ്തത് റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതാണ്.ഇതിന്റെ ഭാഗമായി ഇടനിലക്കാരെ പുര്‍ണമായും ഒഴിവാക്കിയെന്നും,ഈ സര്‍ക്കാര്‍യെന്നും പാവപ്പെട്ടവര്‍ക്ക് ഒപ്പമാണെന്നും അതുകൊണ്ടാണ്സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിയുടെ സംസ്ഥാനത്ത് ഉടനീളം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കുതിച്ച് ഉയരുന്ന ഉള്ളി വിലക്കും പച്ചക്കറി വിലക്കും കാരണം മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായ കാലാവസ്ഥ വ്യതിയാനമാണെന്നും ഉള്ളി വില പിടിച്ച് നിര്‍ത്താനായി സപ്ലക്കോയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും ഉള്ളി ഇറക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സി.കെ ശശിന്ദ്രന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു .പ്രീത രാമന്‍, എം മുസ്തഫ, ഡി എഫ് ഒ രമേഷ് കൃഷ്ണ വേണുമുള്ളോട്ട് ,സണ്ണി എം എ ഇ.വി ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു