മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

0

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ മൃതുദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.സംഭവം എടവക തോണിച്ചാലിൽ. നെല്ലൂർനാട് വില്ലേജ് ഓഫീസിന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുളളിലാണ് മൃതുദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.മാനന്തവാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.മണി സംഭവസ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.വ്യാഴാഴ്ച രാവിലെ ആർ.ഡി.ഒ.യുടെ മേൽനോട്ടത്തിൽ മൃതുദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തും

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത് നല്ലൂർനാട് വില്ലേജ് ഓഫീസിനു സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുറിയിലാണ് മൃതുദേഹം കണ്ടെത്തിയത്.മൃതുദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. സ്വകാര്യ വ്യക്തി നിർമ്മിക്കുന്ന വീടിന്റെ അടിത്തട്ടിലെ മുറിയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മണ്ണിന്റെ ഇളക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ പണികാരും കരാ റുകാരനും വീട്ടുടമസ്ഥനും പോലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി മണ്ണ് നീക്കിയപ്പോഴാണ് മൂടികെട്ടിയ നിലയിൽ മൃതുദേഹം കണ്ടെത്തിയത് (Byte)
സംഭവമറിഞ്ഞ് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ വൈസ് പ്രസിഡന്റ് നജ്മുദീൻ മുമ്പത്ത് എന്നിവരും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലതെത്തി. ബുധനാഴ്ച രാവിലെ ആർ.ഡി.ഒ.യുടെ സാനിധ്യത്തിൽ കോഴികോട് നിന്നുള്ള ഫോറൻസിക്ക് വിദഗ്ദരെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കും.മൃതുദേഹം പുരുഷന്റെതാണെന്ന നിഗമനത്തിലാണ് പോലീസ്

Leave A Reply

Your email address will not be published.

error: Content is protected !!