ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 6, 7, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവീന സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ച് ജില്ലാ ആസുത്രണ ഭവനില്‍ പരിശീലനവും ടാബ് വിതരണവും സംഘടിപ്പിച്ചു. 2030 ഓടെ സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. പരിശീലനം ജില്ലാ കളക്ടടര്‍ ഡോ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കണക്ക്, ഇംഗ്ലീഷ് അധ്യാപകര്‍ക്കും ഹസില്‍ ഫ്രീ ഫൗണ്ടേഷന്‍ ടാബ് എങ്ങനെ ഉപയോഗിക്കണമെന്നതിലും പരിശീലനം നല്‍കി. ജില്ലയിലെ 100 സ്‌കൂള്‍ക്കാണ് ടാബ് വിതരണം ചെയ്തത്. ഹാസില്‍ ഫ്രീ ഫൗണ്ടേഷനാണ് വണ്ടര്‍ മാത്സ്, വണ്ടര്‍ ഇംഗ്ലീഷ് എന്ന പദ്ധതിയിലൂടെയുള്ള ടാബ് നല്‍കിയത്. ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ മുകുന്ദന്‍ കൃഷ്ണസ്വാമി പരിശീലനത്തിന് നേതൃത്വം നല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര അധ്യക്ഷത വഹിച്ചു. സര്‍വ്വ ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.അബ്ദുള്‍ അസീസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്രാ നായര്‍, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഒ.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.