തേറ്റമല ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം ചികിത്സ നിഷേധിച്ചതായി പരാതി. സ്‌കൂളില്‍ കാല്‍തെറ്റി വീണ് തലപൊട്ടി ചോരയൊലിച്ച് ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥിയെ ഒ.പി സമയം കഴിഞ്ഞു എന്ന പേരില്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെ വിട്ടയച്ചതായാണ് പരാതി.വിദ്യാര്‍ത്ഥി വെള്ളമുണ്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ അധികൃതരും പിറ്റി.എ.യും ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയതായി അറിയിച്ചു. എന്നാല്‍ ചികിത്സ നിഷേധിച്ചില്ലെന്നും മുറിവ് സാരമായതിനാലും ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യാന്‍ താമസമെടുക്കുന്നതിനാലുമാണ് കുട്ടിയെ ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്യ്തതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.