വയനാട്ടിലെ സമര പോരാട്ടങ്ങളുടെ ചരിത്രം ഫോട്ടോപ്രദര്‍ശനത്തില്‍
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി.
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജില്ലയിലെ ഫോട്ടോഗ്രാഫര്‍മാരുടെ 200 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. വയനാട്ടിലെ പഴയകാല ജീവിതങ്ങള്‍ ഉള്‍പ്പെടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടതും പ്രളയവും വയനാട്ടിലെ സമര പോരാട്ടങ്ങളുടെ ചരിത്രങ്ങളും ജില്ലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.
പ്രദര്‍ശനം കാണാന്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഫോട്ടോ പ്രദര്‍ശനം സംസ്ഥാന സെക്രട്ടറി എം.എം വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ട്രേഡ് ഫെയര്‍ ഫോട്ടോഗ്രാഫി മത്സരവും നടത്തി.