മൂലധന ശക്തികള്‍ക്ക് വിദ്യാഭ്യാസം ആരോഗ്യം ഉള്‍പ്പടെ മേഖലകള്‍ ഭരണകൂടം തീറെഴുതിക്കൊടുക്കുകയാണെന്ന് എംഎ ബേബി.കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച തലമുറകളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യകാല പ്രവര്‍ത്തനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും, പുതിയകാലത്ത് എസ്എഫ്‌ഐ നേരിടുന്ന വേട്ടയാടലിനെതിരെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആദ്യമായി എസ്എഫ്‌ഐക്ക് സ്വന്തമായി ഓഫീസ് കെട്ടിടം പണിയുന്ന എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയെ എംഎ ബേബി അഭിനന്ദിച്ചു. സമ്മേളനത്തില്‍ കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍, സംഘടനയുടെ ആദ്യ സെക്രട്ടറി സി എ റഷീദ്, എന്‍ കെ മാത്യു, ആദ്യ വനിതാ പ്രസിഡണ്ട് ലതിക, എസ്എഫ്‌ഐയുടെ മുന്‍ സെക്രട്ടറി കെ ശശാങ്കന്‍, സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, എന്നിവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.