ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ ദുരന്തനിവാരണ സേനയിലെ 167 അംഗങ്ങള്‍ ആരോഗ്യ മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കി. മുള്ളന്‍കൊല്ലി, മുട്ടില്‍, വെങ്ങപ്പള്ളി, വൈത്തിരി, മീനങ്ങാടി, കണിയാമ്പറ്റ, തരിയോട് പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകളിലെയും 58 പേരാണ് ആദ്യദിനത്തില്‍ പ്രഥമ ശുശ്രൂഷാ രംഗത്ത് പരിശീലനം നേടിയത്. മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, അമ്പലവയല്‍, കോട്ടത്തറ, നെന്മേനി, മൂപ്പൈനാട്, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തിലുള്ള 68 പേര്‍ രണ്ടാംദിനവും എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, തിരുനെല്ലി പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും 41 സന്നദ്ധ പ്രവര്‍ത്തകര്‍ ബുധനാഴ്ച്ച കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ പരിശീലനം പൂര്‍ത്തിയാക്കി. ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (ആരോഗ്യകേരളം), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രായോഗിക പരിശീലനം നല്‍കിയ അമേരിക്കന്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ട്രെയിനര്‍ എം.പി കൃഷ്ണകുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആരോഗ്യകേരളം വയനാടിന്റെ ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്, സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എ.ഗിരീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.