ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ വന്‍ അഴിമതി നടത്തുന്നതായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പിപി ആലി. പുല്‍പ്പള്ളിയില്‍ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ഇടക്കാലആശ്വാസം അനുവദിക്കാത്തത് പാവപ്പെട്ടവന്റെ വിശപ്പ്് അറിയാത്തതിനാലാണെന്നും തൊഴിലാളികള്‍ക്ക് പകരം കോണ്‍ട്രാക്ടര്‍മാര്‍ക്ക് തനത് ഫണ്ടില്‍ നിന്ന് തുക നല്‍കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി തോമസ് അധ്യക്ഷനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍യു ഉലഹന്നാന്‍, പിഎന്‍ ശിവന്‍, റെജി പുളിങ്കുന്നേല്‍, മണി പാമ്പനാല്‍, എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.