ശാസ്ത്രരംഗം പ്രദര്‍ശനം സംഘടിപ്പിച്ചു

0

ശാസ്ത്രത്തെയും പ്രകൃതിയും പഴമയേയും മനസ്സിലാക്കാന്‍ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ ശാസ്ത്രരംഗം എന്നപേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങളിലെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രബോധം വളര്‍ത്താനും, പ്രകൃതിയെയും പഴമയുടെ സംസ്‌കാരവും മനസ്സിലാക്കാനും ഉപകരിക്കുന്ന തരത്തിലായിരുന്നു പ്രദര്‍ശനം. ക്ലാസ് തലത്തില്‍ വിദ്യാര്‍ത്ഥികള്‍. പ്രോജക്ടുകള്‍ അവതരിപ്പിക്കുകയും അധ്യാപകരുടെ സഹായത്തോടെ പാഠഭാഗങ്ങള്‍ ചേര്‍ത്തിണക്കിയുമാണ് പ്രദര്‍ശനം ഒരുക്കിയത്. ഇല, പൂവ്, ചെടി മുതലായവയെപ്പറ്റി മനസ്സിലാക്കാനും , അപൂര്‍വ്വ നാടകങ്ങളും സ്റ്റാമ്പുകളുടെ ശേഖരണം വിദ്യാര്‍ഥികള്‍ക്ക് കാണാനും അവസരമൊരുക്കി. റോക്കറ്റിന്റെ മോഡല്‍ അടക്കം , ശാസ്ത്ര കൗതുകം ഉണര്‍ത്തുന്ന വസ്തുക്കളും പ്രദര്‍ശനത്തില്‍ ഒരുക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കളുടെ പ്രദര്‍ശനം വേറിട്ടുനിന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രേമലത. എം. സി യുടെയും പിടിഎ പ്രസിഡണ്ട് രഞ്ജിത്തിന്റെയും നേതൃത്വത്തിലായിരുന്നു. പ്രദര്‍ശനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!