ചികിത്സ സഹായം നല്‍കി
വിദ്യാര്‍ത്ഥിക്ക് ചികിത്സ സഹായം നല്‍കി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്തിനാണ് ടീച്ചിംങ്ങ് പരീശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിക്ക് തുടര്‍ ചികിത്സക്ക് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ധനസഹായം അധ്യാപകരോടൊപ്പം അഭിജിത്തിന്റെ വീട്ടിലെത്തി അമ്മയെ ഏല്‍പ്പിച്ചത്.വിവിധങ്ങളായ രോഗങ്ങളെ തുടര്‍ന്ന് സ്‌കൂളിലേക്ക് വരാന്‍ കഴിയാതെ വീട്ടില്‍ കഴിയുകയാണ് അഭിജിത്ത് പഠിപ്പിച്ച വിദ്യാര്‍ത്ഥിയുടെ ദുരാവസ്ഥ മനസിലാക്കിയാണ് പരിശീലനത്തിന് എത്തിയ കല്ലു വയല്‍ സി.കെ.ആര്‍.എം.ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചികിത്സ സഹായം നല്‍കിയത്.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി ഗോവിന്ദന്‍ കുട്ടി ,അധ്യാപകരായ വി.ടി. ലെവന്‍, ചന്ദ്രബാബു, ഷാജി, എം.പി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.