അപേട്ടര്‍സോ ഫോട്ടോ പ്രദര്‍ശനം
വാര്‍ധക്യ കാലത്ത് എന്തോ അന്വേഷിച്ചുള്ള എകാന്തയാത്രയും സാധാരണ കാണുന്ന സംഭവങ്ങളുടെ വേറിട്ട കാഴ്ചകളും നിഴലുകള്‍ തീര്‍ക്കുന്ന ജ്യോമിതീയ രൂപങ്ങളും സമപാര്‍ശ്വതയും ഒക്കെ ഒരു മെക്കാനിക്കില്‍ എഞ്ചിനിയറുടെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ പകര്‍ത്തിയ കെ വി അനര്‍ഘിന്റെ അപേട്ടര്‍സോ ഫോട്ടോ പ്രദര്‍ശനം പഴശ്ശി ഗ്രന്ഥാലയത്തില്‍ സംഗീതജ്ഞന്‍ കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ ഷബിത അധ്യക്ഷയായിരുന്നു. ക്രിസ്റ്റഫര്‍ ജോസ്, എം കെ രവി, അജയ്‌ബേബി, ഇ വി അരുണ്‍ എന്നിവര്‍ സംസാരിച്ചു.