ശുചീകരണം നടത്തി

0

മേപ്പാടി ഗുഡ്‌സ് ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരങ്ങളിലെ കാടുകള്‍ വെട്ടിത്തെളിയിച്ച് ശുചീകരണം നടത്തി . സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാന്‍ ഇടയായസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോപ്പാടിയിലെ ഡ്രൈവര്‍മാര്‍ ശുചീകരണത്തിന് ഇറങ്ങിയത്.സ്‌കൂള്‍ ഭക്ഷണപുര എന്നിവയുടെ പരിസരമാണ് ഡ്രൈവര്‍മാര്‍ വൃത്തിയാക്കിയത്.നാട്ടുകാരുടെ അശ്രദ്ധകൊണ്ട് ബത്തേരിയിലേതു പോലുള്ളഅനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തികാതിരിക്കാനാണ് തങ്ങള്‍ രംഗത്തെത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.മുഹമ്മദ്കുട്ടി,സഹദേവന്‍,അഷ്റഫ്,ഹംസ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!